കുട്ടിക്കാനത്തെ സ്വകാര്യ റിസോർട്ടിൽ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; സർക്കാർ ഉദ്യോഗസ്ഥനടക്കം രണ്ടുപേർ അറസ്റ്റിൽ

കുട്ടിക്കാനത്തെ സ്വകാര്യ റിസോർട്ടിൽ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; സർക്കാർ ഉദ്യോഗസ്ഥനടക്കം രണ്ടുപേർ അറസ്റ്റിൽ

ഇടുക്കി: കുട്ടിക്കാനത്തെ സ്വകാര്യ റിസോർട്ടിൽ യുവതിയെ രണ്ടുപേർ ചേർന്ന് ബലാത്സംഗം ചെയ്തെന്നും ദൃശ്യങ്ങൾ പകർത്തി മറ്റൊരാൾക്ക് കൈമാറിയെന്നും പരാതി. സംഭവത്തിൽ എരുമേലി സ്വദേശി ജിയോ സെബാസ്റ്റ്യൻ, തിരുവനന്തപുരം സ്വദേശി സുദേഷ് കുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, പീഡനത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തി മറ്റൊരു സുഹൃത്തിന് അയച്ചുനൽകുകയായിരുന്നു. ഇക്കാര്യം അറിഞ്ഞതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

Slide 1
Slide 2
Slide 3
Slide 4

പ്രതികളുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പൊലീസ് പരിശോധിച്ചുവരികയാണ്. ദൃശ്യങ്ങൾ കൂടുതൽ ആളുകളിലേക്ക് കൈമാറിയിട്ടുണ്ടോ, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.