ലഹരിക്കെതിരെ കൂട്ടായ പ്രതിരോധം; പാലാ റേഞ്ചിൽ RELACZ പദ്ധതിക്ക് തുടക്കം

ലഹരിക്കെതിരെ കൂട്ടായ പ്രതിരോധം; പാലാ റേഞ്ചിൽ RELACZ പദ്ധതിക്ക് തുടക്കം

പാലാ: എക്സൈസ് വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സഹകരിച്ച് നടപ്പാക്കുന്ന RELACZ പദ്ധതിയുടെ പാലാ റേഞ്ച് തല ഉദ്ഘാടനം പാലാ മുനിസിപ്പൽ ലൈബ്രറിയിൽ നടന്നു.

ലഹരിക്കെതിരായ ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ, പൊതുസമൂഹം എന്നിവയുടെ കൂട്ടായ ഇടപെടൽ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികളെയും യുവതലമുറയെയും ലഹരിയുടെ അപകടങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനായി ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ചടങ്ങിൽ ചൂണ്ടിക്കാട്ടി.

Slide 1
Slide 2
Slide 3
Slide 4

പാലാ നഗരസഭ അധ്യക്ഷ മായ രാഹുൽ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ ബിജി ജോജോ കുടക്കച്ചിറ മുഖ്യപ്രഭാഷണം നടത്തി. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.