മൂലമറ്റത്ത് ആറാം ജനറേറ്ററും ഉടൻ പ്രവർത്തിക്കും;അടിയന്തര നിർദേശം നൽകി കെഎസ്ഇബി ചെയർമാൻ. 130 മെഗാവാട്ടിന്റെ കുറവ് പരിഹരിക്കാനാകും

മൂലമറ്റത്ത് ആറാം ജനറേറ്ററും ഉടൻ പ്രവർത്തിക്കും;അടിയന്തര നിർദേശം നൽകി കെഎസ്ഇബി ചെയർമാൻ. 130 മെഗാവാട്ടിന്റെ കുറവ് പരിഹരിക്കാനാകും

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ മൂലമറ്റം വൈദ്യുതി നിലയത്തിലെ അറ്റകുറ്റപ്പണിക്കായി നിർത്തിവച്ച ആറാം നമ്പർ ജനറേറ്റർ ഉടൻ പ്രവർത്തനസജ്ജമാക്കാൻ കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം നിർദേശം നൽകി. ജനറേറ്റർ കൂടി പ്രവർത്തനത്തിലാകുന്നതോടെ ഏകദേശം 130 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.

വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികൾ മന്ത്രിസഭ ബുധനാഴ്ച ചർച്ച ചെയ്യുന്നതിനിടെയാണ് മൂലമറ്റം നിലയത്തിലെ ഒരു ജനറേറ്റർ പ്രവർത്തിക്കാത്തതിനെ മുഖ്യമന്ത്രി യോഗത്തിൽ വിമർശിച്ചത്. ഇതിന് പിന്നാലെയാണ് അറ്റകുറ്റപ്പണിക്കായി നിർത്തിവച്ച ജനറേറ്റർ കൂടി അടിയന്തരമായി പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചത്.

Slide 1
Slide 2
Slide 3
Slide 4

കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം കഴിഞ്ഞ ദിവസം മൂലമറ്റം വൈദ്യുതി നിലയത്തിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിലയത്തിലെ ആറ് ജനറേറ്ററുകളിൽ ജൂൺ മുതൽ ഓരോ മാസവും ഓരോ ജനറേറ്റർ വീതം വാർഷിക അറ്റകുറ്റപ്പണികൾക്കായി നിർത്തിവയ്ക്കുന്ന രീതിയാണ് നിലവിലുള്ളത്. എന്നാൽ സംസ്ഥാനത്തെ നിലവിലെ വൈദ്യുതി ആവശ്യകതയും പ്രതിസന്ധിയും കണക്കിലെടുത്താണ് അറ്റകുറ്റപ്പണിക്കായി നിർത്തിയ ആറാം ജനറേറ്ററും പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചത്.

ഇന്നലെ മൂലമറ്റം നിലയത്തിൽ 9.062 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. ആറാം ജനറേറ്റർ കൂടി പ്രവർത്തനസജ്ജമാകുന്നതോടെ ആഭ്യന്തര വൈദ്യുതി ഉത്പാദനം വർധിപ്പിച്ച് സംസ്ഥാനത്തെ വൈദ്യുതി ലഭ്യതയിലെ കുറവ് ഒരു പരിധിവരെ പരിഹരിക്കാനാകും.

Slide 1
Slide 2
Slide 3
Slide 4