മൂന്നാറിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; ഓട്ടോറിക്ഷ തകർത്തു
മൂന്നാർ: സൈലന്റ് വാലി ഒന്നാം ഡിവിഷനിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഓട്ടോറിക്ഷ തകർന്നു. മുനിയാണ്ടി എന്നയാളുടെ ഓട്ടോറിക്ഷയാണ് കാട്ടാനക്കൂട്ടം ആക്രമിച്ച് തകർത്തത്.
കുട്ടിയാന ഉൾപ്പെടെ ഏഴ് കാട്ടാനകൾ കഴിഞ്ഞ ദിവസം മുതൽ സൈലന്റ് വാലി മേഖലയിൽ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ പ്രദേശത്തെ പശുത്തൊഴുത്തും കാട്ടാനക്കൂട്ടം തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് മുനിയാണ്ടിയുടെ ഓട്ടോറിക്ഷയ്ക്കുനേരെയും ആക്രമണമുണ്ടായത്.
ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലർത്തുന്ന മുനിയാണ്ടിക്ക് സംഭവത്തിൽ വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. തുടർച്ചയായ കാട്ടാനശല്യം പ്രദേശവാസികളിൽ ആശങ്കയും ശക്തമാക്കിയിട്ടുണ്ട്.


