കട്ടപ്പനയിലെ സിനിമാ തിയേറ്ററുകളിൽ പരിശോധന; അമിത വില ഈടാക്കിയതിന് നടപടി

കട്ടപ്പനയിലെ സിനിമാ തിയേറ്ററുകളിൽ പരിശോധന; അമിത വില ഈടാക്കിയതിന് നടപടി

കട്ടപ്പന: സിനിമാ തിയേറ്ററുകളിലും മൾട്ടിപ്ലക്സുകളിലും ഭക്ഷണസാധനങ്ങൾക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതിയെ തുടർന്ന് കട്ടപ്പന നഗരസഭയിലെ വിവിധ സിനിമാ തിയേറ്ററുകളിൽ സംയുക്ത പരിശോധന. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ ലീഗൽ മെട്രോളജി, പൊലീസ്, സിവിൽ സപ്ലൈസ് വകുപ്പുകൾ ചേർന്നാണ് പരിശോധന നടത്തിയത്.

ഉത്പന്നങ്ങളുടെ അളവും തൂക്കവും കൃത്യമായി രേഖപ്പെടുത്താതെയും വിലവിവരപ്പട്ടിക ശരിയായ രീതിയിൽ പ്രദർശിപ്പിക്കാതെയും പ്രവർത്തിച്ചതിനും, പഞ്ചായത്ത്/നഗരസഭ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചതിനും, വിൽപ്പനയ്ക്ക് ബിൽ നൽകാതിരുന്നതിനും സ്ഥാപനങ്ങൾക്ക് സിവിൽ സപ്ലൈസ് വകുപ്പ് നോട്ടീസ് നൽകി.

Slide 1
Slide 2
Slide 3
Slide 4

അളവിൽ കുറച്ച് കാപ്പി വിൽപ്പന നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ലീഗൽ മെട്രോളജി വകുപ്പ് കേസെടുത്ത് പിഴ ചുമത്തി.

ജില്ലാ സപ്ലൈ ഓഫീസർ ജി. ബീന ഭദ്രൻ, താലൂക്ക് സപ്ലൈ ഓഫീസർ സജിമോൻ ജേക്കബ്, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ കെ. എ. അബ്ദുള്ള, പൊലീസ് സബ് ഇൻസ്പെക്ടർ സുനിൽ മാത്യു എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

തുടർന്നുള്ള ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്നും ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന വ്യാപാരികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4