കെ.എം. മാണി മെമ്മോറിയൽ അവാർഡുകൾ വിതരണം ചെയ്തു
പാലാ: മീനച്ചിൽ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ആഭിമുഖ്യത്തിൽ താലൂക്കിലെ മികച്ച കർഷകർക്കും കർഷക തൊഴിലാളിക്കുമായി ഏർപ്പെടുത്തിയ അഞ്ചാമത് കെ.എം. മാണി മെമ്മോറിയൽ അവാർഡുകൾ വിതരണം ചെയ്തു. ഓഹരി ഉടമകളുടെ മക്കളിൽ പഠനത്തിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും ചടങ്ങിൽ അനുമോദിച്ചു.
റ്റിറ്റി ജെയിംസ് മേനാച്ചേരിൽ, ജോമി ജോർജ് കോയിക്കാട്ടിൽ, ജോസ് ഫിലിപ്പ് നരിക്കാട്ട്, മോളി പോൾ വടക്കേത്തോണിക്കുഴിയിൽ എന്നിവർ കർഷക അവാർഡുകൾ ഏറ്റുവാങ്ങി. രാമകൃഷ്ണൻ നായർ പറമ്പത്തുതെക്കേതിൽ കർഷക തൊഴിലാളി അവാർഡും നേടി.
സംസ്ഥാന കാർഷിക വികസന ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ഫിൽസൺ മാത്യൂസ് കർഷക അവാർഡുകളും കേരള ബാങ്ക് ഡയറക്ടർ ജോസ് ടോം കർഷക തൊഴിലാളി അവാർഡും പാലാ മുനിസിപ്പൽ ചെയർപേഴ്സൺ മായാ രാഹുൽ വിദ്യാർഥി അവാർഡുകളും വിതരണം ചെയ്തു.
ബാങ്ക് പ്രസിഡന്റ് ഔസേപ്പച്ചൻ വാളിപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ജോൺസൺ പുളിക്കീൽ, സജേഷ് ശശി, ബിജു പാലൂപടവിൽ, കാർഷിക വികസന ബാങ്ക് റീജിയണൽ മാനേജർ ജോസഫ് തോമസ്, ബിജി ജോജോ, കെ.പി. ജോസഫ്, ടി.ജി. ബാബു, ജോ പ്രസാദ് എന്നിവർ പ്രസംഗിച്ചു.


