തീക്കോയി–വാഗമൺ മേഖലയിൽ ശക്തമായ മഴ; ഉരുൾപൊട്ടൽ റിപ്പോർട്ട്, ജാഗ്രതാ നിർദേശം

തീക്കോയി–വാഗമൺ മേഖലയിൽ ശക്തമായ മഴ; ഉരുൾപൊട്ടൽ റിപ്പോർട്ട്, ജാഗ്രതാ നിർദേശം

കോട്ടയം: തീക്കോയി–വാഗമൺ മേഖലയിൽ ശക്തമായ മഴ തുടരുന്നു. പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടായതായി റിപ്പോർട്ടുണ്ട്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മീനച്ചിലാറിന്റെ തീരപ്രദേശങ്ങളിലുള്ളവരും വിനോദസഞ്ചാരികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

മലയോര മേഖലകളിലേക്കുള്ള യാത്രയിൽ ജാഗ്രത പാലിക്കണമെന്നും അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ പ്രവേശിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4