വാഗമൺ ഈരാറ്റുപേട്ട റോഡിൽ വേലത്തുശ്ശേരിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു
വേലത്തുശ്ശേരി: ഈരാറ്റുപേട്ട–വാഗമൺ റോഡിൽ വേലത്തുശ്ശേരിയിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് തമിഴ്നാട് സ്വദേശിനി മരിച്ചു.
വേലത്തുശ്ശേരി പള്ളിക്ക് സമീപമായിരുന്നു അപകടം. ചെന്നൈ ജവഹർനഗർ സ്വദേശിനി സംഗീത (35) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു യുവതിക്കും പരുക്കേറ്റു.
മരിച്ച സംഗീതയുടെ മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


