ടീം റെസ്ക്യൂ ഫോഴ്സ് കേരളയുടെ (TRF) പുതിയ ഡിങ്കി ബോട്ടിന്റെ ഉദ്ഘാടനം നടന്നു
ഈരാറ്റുപേട്ട: ദുരന്തനിവാരണ രംഗത്തും വന്യജീവി സംരക്ഷണ പ്രവർത്തനങ്ങളിലും സജീവമായ ടീം റെസ്ക്യൂ ഫോഴ്സ് കേരളയുടെ (TRF) പുതിയ ഡിങ്കി ബോട്ടിന്റെ ഉദ്ഘാടനം മുട്ടം കവലയിൽ നടന്നു. കേരള ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.
പ്രകൃതിദുരന്തങ്ങളും വെള്ളപ്പൊക്കവും ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിങ്കി ബോട്ട് സജ്ജമാക്കിയത്. ബോട്ട് സ്പോൺസർ ചെയ്ത ഡോ. എം. എ. മുഹമ്മദ് മറ്റക്കൊമ്പനാലിനെ ചടങ്ങിൽ മന്ത്രി ആദരിച്ചു.
അബ്ദുൽ ഖാദറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരി ഡിജു സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. ടീം പ്രസിഡന്റ് നൗഷാദ് വെള്ളുപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. സംഘടനയുടെ പ്രത്യേക ഉപഹാരം സെക്രട്ടറി ആരിഫ് വാഴയിൽ മന്ത്രിക്ക് കൈമാറി.
ആന്റോ ആന്റണി എം.പി., അഡ്വ. സെബാസ്റ്റ്യൻ എം. ജെ. എം.എൽ.എ., ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. വി. പി. നാസർ തുടങ്ങിയ ജനപ്രതിനിധികളും സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ട്രഷറർ മുഹമ്മദ് യാസിർ നന്ദി രേഖപ്പെടുത്തി.


