കുമരകത്തിന്റെ കായൽക്കാഴ്ചകളിൽ നിറഞ്ഞ പുഞ്ചിരി; ദീപ്തിയിലെ കുട്ടികൾക്ക് മറക്കാനാകാത്ത യാത്ര

കുമരകത്തിന്റെ കായൽക്കാഴ്ചകളിൽ നിറഞ്ഞ പുഞ്ചിരി; ദീപ്തിയിലെ കുട്ടികൾക്ക് മറക്കാനാകാത്ത യാത്ര

തീക്കോയി: സ്നേഹവും കരുതലും നിറഞ്ഞ യാത്രയിൽ കുമരകത്തിന്റെ കായൽ സൗന്ദര്യം ആസ്വദിച്ച് തീക്കോയി ദീപ്തി ഡി.സി.എം.ആർ സ്പെഷൽ സ്കൂളിലെ കുട്ടികൾ.

അരുവിത്തുറ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിനോദയാത്രയും ഹൗസ്‌ബോട്ട് യാത്രയും കുട്ടികൾക്ക് സമ്മാനിച്ചത് സന്തോഷത്തിന്റെ മറക്കാനാകാത്ത നിമിഷങ്ങൾ.

Slide 1
Slide 2
Slide 3
Slide 4

കുമരകം കായലിന്റെ ഓളങ്ങൾക്കൊപ്പം ചിരിച്ചും കളിച്ചും കുട്ടികൾ ഒരു ദിവസം മുഴുവൻ ആഘോഷമാക്കി മാറ്റി. കായൽ യാത്രയും പ്രകൃതിയുടെ മനോഹാരിതയും കുട്ടികൾ ആവോളം ആസ്വദിച്ചു. ഹൗസ്‌ബോട്ടിൽ കായലിലൂടെ സഞ്ചരിച്ചപ്പോൾ കുട്ടികളുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി യാത്രയുടെ ഏറ്റവും മനോഹരമായ കാഴ്ചയായി.

വിനോദയാത്രയുടെ ഫ്ലാഗ് ഓഫ് കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ നിർവഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് 318B ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം നേതൃത്വം നൽകി. ജില്ലാ പഞ്ചായത്ത് അംഗം ആർ. ശ്രീകല ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. ഇടവക വികാരി റവ. ഫാ. ജോർജ്ജ് വെട്ടുകല്ലേൽ അനുഗ്രഹസന്ദേശം നൽകി.

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്റ്റാൻലി മാണി, അരുവിത്തുറ ലയൺസ് ക്ലബ് പ്രസിഡന്റ് റ്റിറ്റോ മാത്യു തെക്കേൽ എന്നിവർ ആശംസകൾ നേർന്നു.

Slide 1
Slide 2
Slide 3
Slide 4

കുമരകത്തെത്തിയ കുട്ടികൾക്കായുള്ള ഹൗസ്‌ബോട്ട് യാത്ര മുൻ ലയൺസ് ഗവർണർ ജോയ് തോമസ് പൗവ്വത്തിൽ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ദീപ്തി ഡി.സി.എം.ആർ സ്പെഷൽ സ്കൂൾ പ്രിൻസിപ്പാൾ ആനി ജോസും അധ്യാപകരും യാത്രയിൽ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4

ലയൺസ് ക്ലബ് അംഗങ്ങളും ഭാരവാഹികളും ഡയറക്ടർ ബോർഡ് അംഗങ്ങളും യാത്രയ്ക്ക് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. കുട്ടികൾക്ക് വിനോദയാത്രയ്ക്കപ്പുറം സ്നേഹവും കരുതലും പങ്കുവെച്ചുകൊണ്ട് സന്തോഷത്തിന്റെ മനോഹരമായ ഓർമ്മ സമ്മാനിച്ച ദിനമായി യാത്ര മാറി.