കോട്ടയത്ത് ഓൾ കേരള കാറ്ററിംഗ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 28, 29 തീയതികളിൽ
ഓൾ കേരള കാറ്ററിംഗ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സെപ്റ്റംബർ 28, 29 തീയതികളിൽ കോട്ടയത്ത് നടക്കും. സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം, പ്രകടനം, പൊതുസമ്മേളനം, കലാപരിപാടികൾ, സെമിനാറുകൾ തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
28ന് രാവിലെ 10ന് മാമ്മൻ മാപ്പിള ഹാളിൽ സംസ്ഥാന പ്രസിഡന്റ് ഏലിയാസ് സഖറിയ പതാക ഉയർത്തും. തുടർന്ന് സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഓപ്പറേഷൻ തൂഫാൻ പ്രതിജ്ഞയെടുക്കും. സമ്മേളനം കെ. സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്യും.
രാവിലെ 10.30ന് ജറുസലേം മാർത്തോമാ പള്ളി ഹാളിൽ പൊതുസമ്മേളനം നടക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന പ്രതിനിധി സമ്മേളനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ് ലോഗോ പ്രകാശനം ചെയ്യും. ജോസ് കെ. മാണി എം.പി. മുഖ്യപ്രഭാഷണം നടത്തും.


