തദ്ദേശ ഉപതെരഞ്ഞെടുപ്പ്; കോട്ടയം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ സെപ്റ്റംബർ 28ന് അവധി

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; കോട്ടയം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ സെപ്റ്റംബർ 28ന്  അവധി

സെപ്റ്റംബർ 28ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോട്ടയം ജില്ലയിലെ തദ്ദേശ സ്ഥാപന നിയോജക മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

അവധി ബാധകമായ പ്രദേശങ്ങൾ:

Slide 1
Slide 2
Slide 3
Slide 4

പാമ്പാടി ഗ്രാമപഞ്ചായത്ത് 10-ാം വാർഡ് — കുമ്പന്താനം

മീനടം ഗ്രാമപഞ്ചായത്ത് 1-ാം വാർഡ് — ചീരംകുളം

കോട്ടയം ജില്ലാ പഞ്ചായത്ത് 17-ാം ഡിവിഷൻ — തൃക്കൊടിത്താനം

Slide 1
Slide 2
Slide 3
Slide 4

മാടപ്പള്ളി ഗ്രാമപഞ്ചായത്ത് 10, 12, 16, 17, 18, 19 വാർഡുകൾ

Slide 1
Slide 2
Slide 3
Slide 4

പായിപ്പാട് ഗ്രാമപഞ്ചായത്തിലെ 1 മുതൽ 17 വരെ വാർഡുകൾ

തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിലെ 1 മുതൽ 22 വരെ വാർഡുകൾ

വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലെ 21, 22 വാർഡുകൾ

പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് സെപ്റ്റംബർ 27, 28 തീയതികളിലും അവധിയായിരിക്കും.

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രങ്ങളും വോട്ടെണ്ണൽ കേന്ദ്രങ്ങളുമായ വെള്ളൂർ ടെക്നിക്കൽ സ്‌കൂളിനും ചങ്ങനാശേരി എസ്.ബി. ഹയർ സെക്കൻഡറി സ്‌കൂളിനും സെപ്റ്റംബർ 29ന് അവധിയായിരിക്കും.

48 മണിക്കൂർ മദ്യനിരോധനം

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിയോജക മണ്ഡലങ്ങളുടെ പരിധിയിൽ സെപ്റ്റംബർ 28 വൈകുന്നേരം ആറുമണിക്ക് മുൻപുള്ള 48 മണിക്കൂറും സെപ്റ്റംബർ 29നും സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തി.

സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നിവിടങ്ങളിലെ ജീവനക്കാർ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിലെ വോട്ടർമാരാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാൽ വോട്ട് ചെയ്യുന്നതിനായി മേലധികാരികൾ അനുമതി നൽകണമെന്നും കളക്ടർ അറിയിച്ചു.

ഉദ്യോഗസ്ഥർ 27ന് എത്തണം

സെപ്റ്റംബർ 28ന് രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്. സെപ്റ്റംബർ 29ന് രാവിലെ 10ന് വോട്ടെണ്ണൽ ആരംഭിക്കും.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവിൽ നിർദേശിച്ചിരിക്കുന്ന കേന്ദ്രത്തിൽ സെപ്റ്റംബർ 27ന് രാവിലെ 10ന് മുൻപ് എത്തിച്ചേരണം.