കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺ. തോമസ് ആനിമൂട്ടിൽ; മെത്രാഭിഷേക ശുശ്രൂഷകൾ ഒക്ടോബർ 2ന്

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺ. തോമസ് ആനിമൂട്ടിൽ; മെത്രാഭിഷേക ശുശ്രൂഷകൾ ഒക്ടോബർ 2ന്

കോട്ടയം: കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായ മോൺ. തോമസ് ആനിമൂട്ടിലിന്റെ മെത്രാഭിഷേക ശുശ്രൂഷകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ ഒക്ടോബർ 2ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് മെത്രാഭിഷേക ശുശ്രൂഷകൾ നടക്കുക.

വിവിധ സഭകളെ പ്രതിനിധീകരിച്ച് 50-ലേറെ മെത്രാന്മാർ ശുശ്രൂഷകളിൽ പങ്കെടുക്കും. കോട്ടയം അതിരൂപത ആർച്ച്‌ബിഷപ് മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികത്വം വഹിക്കും. ചങ്ങനാശേരി ആർച്ച്‌ബിഷപ് മാർ തോമസ് തറയിൽ, തലശേരി ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി എന്നിവർ സഹകാർമികരാകും.

Slide 1
Slide 2
Slide 3
Slide 4

കോഴിക്കോട് ആർച്ച്‌ബിഷപ്പും കെസിബിസി പ്രസിഡന്റുമായ ഡോ. വർഗീസ് ചക്കാലയ്ക്കൽ സന്ദേശം നൽകും. തുടർന്ന് നിയുക്ത സഹായ മെത്രാൻ മോൺ. തോമസ് ആനിമൂട്ടിൽ വിശുദ്ധ കുർബാന അർപ്പിക്കും. തിരുവല്ല ആർച്ച്‌ബിഷപ് തോമസ് മാർ കൂറിലോസ് അനുമോദന സന്ദേശം നൽകും.

ജനപ്രതിനിധികൾ, രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ, വൈദികർ, സന്യസ്തർ, അതിരൂപതയിലെ ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ, യുവജനങ്ങൾ, വിവിധ സംഘടനകളുടെ പ്രതിനിധികൾ എന്നിവരടക്കം നാലായിരത്തോളം പേർ ശുശ്രൂഷകളിൽ പങ്കെടുക്കുമെന്ന് സംഘാടകസമിതി അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4