ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം; പ്രചാരണ വാഹനജാഥയ്ക്ക് കാഞ്ഞിരപ്പള്ളിയിൽ തുടക്കം

ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം; പ്രചാരണ വാഹനജാഥയ്ക്ക് കാഞ്ഞിരപ്പള്ളിയിൽ തുടക്കം

കാഞ്ഞിരപ്പള്ളി: ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രചാരണ വാഹനജാഥയ്ക്ക് കാഞ്ഞിരപ്പള്ളിയിൽ തുടക്കമായി. കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രചാരണ വാഹനജാഥ പര്യടനം ആരംഭിച്ചത്. ജാഥ 29ന് സംസ്ഥാന സമ്മേളന നഗരിയിൽ എത്തി സമാപിക്കും.

സംഘടനയുടെ രക്ഷാധികാരി ബാബു സൽക്കാരം ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പ്രസിഡന്റ് സജി ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബിജു തോമസ്, ട്രഷറർ സിബി, മേഖലാ പ്രസിഡന്റ് സണ്ണി ഡൊമിനിക്, സെക്രട്ടറി ഡോണി മാത്യു എന്നിവർ പ്രസംഗിച്ചു.

Slide 1
Slide 2
Slide 3
Slide 4

കാഞ്ഞിരപ്പള്ളി, കോട്ടയം, ചങ്ങനാശേരി, പാലാ, വൈക്കം താലൂക്കുകളിൽ ജാഥ പര്യടനം നടത്തും. ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഒക്ടോബർ 28, 29 തീയതികളിലാണ് കോട്ടയത്ത് നടക്കുന്നത്.