പൂവരണിയിൽ വാഹനാപകടം; സ്കൂട്ടർ യാത്രക്കാരി മരിച്ചു, മകന് ഗുരുതര പരിക്ക്

പൂവരണിയിൽ വാഹനാപകടം; സ്കൂട്ടർ യാത്രക്കാരി മരിച്ചു, മകന് ഗുരുതര പരിക്ക്

കോട്ടയം: പാലാ–പൊൻകുന്നം റോഡിൽ പൂവരണിയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീ മരിച്ചു. ഒപ്പമുണ്ടായിരുന്ന മകന് ഗുരുതരമായി പരിക്കേറ്റു.

ഉരുളികുന്നം സ്വദേശി കല്ലോലിക്കൽ സുജിതകുമാരിയാണ് മരിച്ചത്. മകൻ അതുൽ കൃഷ്ണയെ ഗുരുതര പരിക്കുകളോടെ കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 3.15ഓടെയാണ് അപകടം.

Slide 1
Slide 2
Slide 3
Slide 4

പൈക ഭാഗത്തുനിന്ന് വന്ന കാറും പാലായിൽ നിന്ന് പൈക ഭാഗത്തേക്ക് പോയ കാറും തമ്മിലാണ് ആദ്യം കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഒരു കാർ പാലായിൽ നിന്ന് ഉരുളികുന്നത്തേക്ക് പോകുകയായിരുന്ന സുജിതകുമാരി ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.