ഗാന്ധിജയന്തി: ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വരെ റിബേറ്റ്

ഗാന്ധിജയന്തി: ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വരെ റിബേറ്റ്

കോട്ടയം: ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ചുള്ള ഖാദി റിബേറ്റ് വിൽപനയ്ക്ക് തുടക്കമായി. ഒക്ടോബർ 3 വരെ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സർക്കാർ റിബേറ്റ് ലഭിക്കും.

ബേക്കർ ജംഗ്ഷനിലെ കെ.ജി.എസ്. സി.എസ്.ഐ കോംപ്ലക്‌സ്, ചങ്ങനാശ്ശേരി റവന്യൂ ടവർ, ഏറ്റുമാനൂർ ഏദൻ ഷോപ്പിംഗ് കോംപ്ലക്‌സ്, വൈക്കം കാരമൽ ഷോപ്പിംഗ് കോംപ്ലക്‌സ്, ഉദയനാപുരം മസ്ലിൻ യൂണിറ്റ് ബിൽഡിംഗ്, കുറവിലങ്ങാട് ഭാരത് മാതാ കോംപ്ലക്‌സ് എന്നിവിടങ്ങളിലെ ഖാദി ഗ്രാമ സൗഭാഗ്യകളിൽ നിന്ന് റിബേറ്റ് ആനുകൂല്യം ലഭ്യമാകും.

Slide 1
Slide 2
Slide 3
Slide 4