മണർകാട് പഞ്ചായത്തിൽ ‘തൂഫാൻ 2.0’; ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം

മണർകാട് പഞ്ചായത്തിൽ ‘തൂഫാൻ 2.0’; ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം

മണർകാട്: ലഹരിക്കെതിരായ സംസ്ഥാന സർക്കാരിന്റെ ‘തൂഫാൻ’ പദ്ധതിയുടെ രണ്ടാംഘട്ടമായ ‘തൂഫാൻ തദ്ദേശം’ പരിപാടിയുടെ ഭാഗമായി മണർകാട് ഗ്രാമപഞ്ചായത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഫിലിപ്പ് തൂഫാൻ പതാക ഉയർത്തി. തുടർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ജനപ്രതിനിധികൾക്ക് തൂഫാൻ ബാഡ്ജ് വിതരണം ചെയ്യുകയും ചെയ്തു. സംസ്ഥാനതല ഉദ്ഘാടന പരിപാടിയുടെ തത്സമയ സംപ്രേഷണവും പഞ്ചായത്ത് ഹാളിൽ ഒരുക്കിയിരുന്നു.

Slide 1
Slide 2
Slide 3
Slide 4

മണർകാട് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അരുൺ തോമസ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. ലഹരിമുക്ത സമൂഹത്തിനായി തദ്ദേശ സ്ഥാപനങ്ങളും പൊലീസും പൊതുജനങ്ങളും കൂട്ടായ പ്രവർത്തനം നടത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു.

ജനപ്രതിനിധികൾ, ഹരിതകർമസേനാംഗങ്ങൾ, ആശാ പ്രവർത്തകർ, അങ്കണവാടി അധ്യാപകർ, തൊഴിലുറപ്പ് പ്രവർത്തകർ, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ, പഞ്ചായത്ത്-പൊലീസ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4