ഗാന്ധിജയന്തി വാരാഘോഷം; കോട്ടയം ജില്ലാതല ഉദ്ഘാടനം നാളെ.വിപുലമായ പരിപാടികൾ

ഗാന്ധിജയന്തി വാരാഘോഷം; കോട്ടയം ജില്ലാതല ഉദ്ഘാടനം നാളെ.വിപുലമായ പരിപാടികൾ

കോട്ടയം: ഗാന്ധിജയന്തി വാരാഘോഷം ജില്ലയിൽ വിപുലമായ ചടങ്ങുകളോടെ സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ ഒമ്പതിന് തിരുനക്കര ഗാന്ധി ചത്വരത്തിൽ മന്ത്രി അഡ്വ. മോൻസ് ജോസഫ് നിർവഹിക്കും.

അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി അധ്യക്ഷത വഹിക്കും. ഗാന്ധി പ്രതിമയിൽ ഹാരാർപ്പണത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. കൊടിക്കുന്നിൽ സുരേഷ് എം.പി ഗാന്ധിജയന്തി ദിന സന്ദേശം നൽകും.

Slide 1
Slide 2
Slide 3
Slide 4

എം.പിമാരായ ആന്റോ ആന്റണി, ജോസ് കെ. മാണി, എം.എൽ.എമാരായ മാണി സി. കാപ്പൻ, അഡ്വ. ചാണ്ടി ഉമ്മൻ, നാട്ടകം സുരേഷ്, കെ. ബിനിമോൻ, റോണി കെ. ബേബി, അഡ്വ. എം.ജെ. സെബാസ്റ്റ്യൻ, വിനു ജോബ് കുഴിമണ്ണിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, കോട്ടയം നഗരസഭാധ്യക്ഷൻ എം.പി. സന്തോഷ് കുമാർ, ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു എന്നിവർ പ്രസംഗിക്കും.