ഗാന്ധിജയന്തി: ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ പരിസരം ശുചീകരിച്ചു
ഈരാറ്റുപേട്ട: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി AIYF പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ പരിസരത്ത് ശുചീകരണ പ്രവർത്തനം നടത്തി. ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം സെക്രട്ടറി ആർ. രതീഷ്, കെ. ഇ. അമീൻ, ബിനു മൂന്നിലവ് എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


