കോടികൾ മുടക്കി നിർമിച്ച കോടിമത മത്സ്യമാർക്കറ്റ് കാടുകയറി നശിക്കുന്നു

കോടികൾ മുടക്കി നിർമിച്ച കോടിമത മത്സ്യമാർക്കറ്റ് കാടുകയറി നശിക്കുന്നു

കോട്ടയം: കോടിമതയിൽ മത്സ്യവ്യാപാരികൾക്കായി നിർമിച്ച ആധുനിക മത്സ്യമാർക്കറ്റ് വർഷങ്ങളായി അടഞ്ഞുകിടക്കുമ്പോൾ, റോഡരികിലും താത്കാലിക ഷെഡുകളിലുമായി ദുരിതപൂർണമായാണ് വ്യാപാരം തുടരുന്നത്. ഉപയോഗിക്കാതെ കിടക്കുന്ന മാർക്കറ്റ് കെട്ടിടം കാടുകയറി നശിക്കുന്ന നിലയിലാണ്.

ഫിഷറീസ് വകുപ്പിന്റെ ഒരു കോടി രൂപ ചെലവിൽ 2015ലാണ് കോടിമതയിൽ ആധുനിക മത്സ്യമാർക്കറ്റ് കെട്ടിടം നിർമിച്ചത്. 2020ൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കെട്ടിടം ഉദ്ഘാടനം ചെയ്തെങ്കിലും പ്രവർത്തനം ആരംഭിക്കാനായില്ല.

Slide 1
Slide 2
Slide 3
Slide 4

വൈദ്യുതി, വെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതും കെട്ടിടത്തിന്റെ രൂപകൽപ്പന വ്യാപാരികൾക്ക് സൗകര്യപ്രദമല്ലാത്തതുമാണ് പ്രവർത്തനം തുടങ്ങാത്തതിന് കാരണങ്ങളായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. റോഡിലേക്ക് അഭിമുഖമായുള്ള സൗകര്യങ്ങളുടെ കുറവും വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നതായി പറയുന്നു.

2014ൽ നഗരസഭാ ചെയർമാനായിരുന്ന എം.പി. സന്തോഷ് കുമാറിന്റെ കാലത്താണ് താത്കാലിക മത്സ്യമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചത്. താത്കാലിക മാർക്കറ്റിന് എതിർവശത്ത് പുതിയ കെട്ടിടം നിർമിച്ചെങ്കിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ വ്യാപാരികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ കഴിഞ്ഞിട്ടില്ല.

പുതിയ കെട്ടിടം ഉപയോഗശൂന്യമായി കിടക്കുമ്പോൾ ചോർന്നൊലിക്കുന്ന ടാർപ്പായയ്ക്ക് കീഴിലും റോഡരികിലുമാണ് പച്ചമത്സ്യവും ഉണക്കമത്സ്യവും വിൽക്കുന്ന വ്യാപാരികൾ ഇപ്പോഴും കഴിയുന്നത്. മാർക്കറ്റ് പ്രവർത്തനസജ്ജമാക്കി വ്യാപാരികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന ആവശ്യവും ശക്തമാകുകയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4