മികച്ച ജീവിതനിലവാരമുള്ള നഗരമായി കോട്ടയം
ഓക്സ്ഫഡ് ഇക്കണോമിക്സിന്റെ 2026ലെ ഗ്ലോബൽ സിറ്റീസ് ഇൻഡക്സിൽ ആഗോളതലത്തിൽ 475-ാം സ്ഥാനമാണ് കോട്ടയം നേടിയത്
കോട്ടയം: മെട്രോ നഗരങ്ങളെ പിന്നിലാക്കി മികച്ച ജീവിതനിലവാരമുള്ള നഗരമായി കോട്ടയം. ഓക്സ്ഫഡ് ഇക്കണോമിക്സിന്റെ 2026ലെ ഗ്ലോബൽ സിറ്റീസ് ഇൻഡക്സിൽ ആഗോളതലത്തിൽ 475-ാം സ്ഥാനമാണ് കോട്ടയം നേടിയത്. ലോകത്തെ ആയിരത്തോളം നഗരങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടത്.
കേരളത്തിൽനിന്ന് ഏഴ് നഗരങ്ങൾ പട്ടികയിൽ ഇടംപിടിച്ചപ്പോൾ തിരുവനന്തപുരം, കൊച്ചി, തൃശൂർ എന്നിവയെ പിന്തള്ളിയാണ് കോട്ടയം മുന്നിലെത്തിയത്. കൊല്ലം 533-ാം സ്ഥാനത്താണ്.
ബെംഗളൂരു (775), ന്യൂഡൽഹി (781), മുംബൈ (817), ഹൈദരാബാദ് (818) തുടങ്ങിയ രാജ്യത്തെ പ്രമുഖ മെട്രോ നഗരങ്ങളും കോട്ടയത്തിന് പിന്നിലാണ്. വായുമലിനീകരണവും ഉയർന്ന ജീവിതച്ചെലവും ഉൾപ്പെടെയുള്ള ഘടകങ്ങളാണ് പല വൻ നഗരങ്ങളുടെയും റാങ്കിങ്ങിനെ പ്രതികൂലമായി ബാധിച്ചത്.


