ലക്ഷ്യബോധം തകർക്കാൻ ശ്രമിക്കുന്നവരിൽ നിന്ന് അകന്നുനിൽക്കണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

ലക്ഷ്യബോധം തകർക്കാൻ ശ്രമിക്കുന്നവരിൽ നിന്ന് അകന്നുനിൽക്കണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: ജീവിതത്തിലെ ലക്ഷ്യബോധം തകർക്കാൻ ശ്രമിക്കുന്നവരിൽ നിന്ന് അകന്നുനിൽക്കാൻ വിദ്യാർഥികൾ പഠിക്കണമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ലഹരിവിരുദ്ധ പദ്ധതി ‘സുപഥം’-ന്റെ ജില്ലാതല ഉദ്ഘാടനവും ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം നേടിയ ജില്ലയിലെ സ്‌കൂളുകൾക്കുള്ള പുരസ്‌കാര വിതരണവും കോട്ടയം മൗണ്ട് കാർമൽ എച്ച്.എസ്.എസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പഠനത്തോടൊപ്പം വിദ്യാർഥികൾ ജീവിതത്തിൽ വ്യക്തമായ ലക്ഷ്യബോധവും നല്ല സൗഹൃദങ്ങളും വളർത്തിയെടുക്കണം. ലക്ഷ്യത്തിൽ നിന്ന് വ്യതിചലിപ്പിക്കുന്ന സാഹചര്യങ്ങളെയും ലഹരി ഉൾപ്പെടെയുള്ള ദുശ്ശീലങ്ങളെയും തിരിച്ചറിഞ്ഞ് ഒഴിവാക്കാൻ കുട്ടികൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം നൽകുന്നത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ കോട്ടയം സെന്റ് ആൻസ് സ്‌കൂളും ഹൈസ്‌കൂൾ വിഭാഗത്തിൽ കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹൈസ്‌കൂളും പ്രൈമറി വിഭാഗത്തിൽ അക്കരപ്പാടം ഗവൺമെന്റ് യു.പി. സ്‌കൂളും പുരസ്‌കാരത്തിന് അർഹരായി. അധ്യാപകരും വിദ്യാർഥികളും ചേർന്ന് സ്പീക്കറിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

വിദ്യാലയങ്ങളിലും പരിസരങ്ങളിലും ലഹരിയുടെ വിപത്ത് തുടച്ചുനീക്കുന്നതിന്റെ ഭാഗമായാണ് ‘സുപഥം’ എന്ന പേരിൽ നൂറുദിനയജ്ഞം നടപ്പാക്കുന്നത്. പ്രൈമറി തലം മുതലുള്ള വിദ്യാർഥികളെ ഉൾപ്പെടുത്തി വിദ്യാലയ പരിസരങ്ങളെ ലഹരിവസ്തുക്കളുടെ വിൽപനയും ഉപയോഗവും ഇല്ലാത്ത മേഖലകളാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ, പൊതുപ്രവർത്തകർ എന്നിവരെ ഏകോപിപ്പിച്ച് ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കോട്ടയം നഗരസഭാധ്യക്ഷൻ എം.പി. സന്തോഷ്‌കുമാർ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സമിതി അധ്യക്ഷൻ പി.കെ. വൈശാഖ്, നഗരസഭ വികസനകാര്യ സമിതി അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, നഗരസഭാംഗം സാലി മാത്യു, പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. യു. ശ്രീജിത്ത്, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ എം.കെ. പ്രസാദ്, ഹയർ സെക്കൻഡറി മേഖലാ ഉപഡയറക്ടർ വി.എ. ബോബൻ, എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ മുഹമ്മദ് മാഹിൻ, ഡി.ഇ.ഒ. അനിത ഗോപിനാഥ്, എ.ഇ.ഒ. കെ.സി. ദീപ, വിജയപുരം രൂപത കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസി മാനേജർ റവ. ഫാ. റൊണാൾഡ് മാത്യു പുത്തൻപറമ്പിൽ, മൗണ്ട് കാർമൽ എച്ച്.എസ്.എസ്. പ്രധാനാധ്യാപിക സിസ്റ്റർ എ.എസ്. ജെയിൻ എന്നിവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4