ഗാന്ധി ഉത്സവത്തോടെ ഗാന്ധിജയന്തി വാരാഘോഷത്തിന് സമാപനം

ഗാന്ധി ഉത്സവത്തോടെ ഗാന്ധിജയന്തി വാരാഘോഷത്തിന് സമാപനം

കോട്ടയം: മഹാത്മാ ഗാന്ധിയുടെ ജീവിതവും സന്ദേശങ്ങളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തി സംഘടിപ്പിച്ച ഗാന്ധി ഉത്സവത്തോടെ ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ജില്ലാതല പരിപാടികൾക്ക് സമാപനമായി. ഗാന്ധിജിയുടെ ജീവിതത്തിലെ നിർണായക സംഭവങ്ങൾ ചിത്രങ്ങളിലൂടെ അവതരിപ്പിച്ച പ്രദർശനവും ആത്മകഥയുടെ 18 ഭാഷകളിലുള്ള പതിപ്പുകളും ചർക്കയും വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി.

കേരള യൂത്ത് പ്രമോഷൻ കൗൺസിലും ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ഗാന്ധി ഉത്സവ് ചങ്ങനാശേരി നഗരസഭാ ചെയർമാൻ ജോമി ജോസഫ് കാവാലം ചർക്ക തിരിച്ച് ഉദ്ഘാടനം ചെയ്തു. അഹിംസ, സഹജീവിസ്നേഹം, ശുചിത്വം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ ഗാന്ധിജിയുടെ മാതൃകകൾ പിന്തുടരാൻ യുവതലമുറയ്ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ സുമൻജിത്ത് മിഷ അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ് ആമുഖ പ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർ ചാൾസ് മാത്യു പാലാത്ര, സ്കൂൾ പ്രിൻസിപ്പൽ ഷിജി ജോൺസൺ, യൂത്ത് പ്രമോഷൻ കൗൺസിൽ ജില്ലാ കൺവീനർ എം.എ. സജ്ജാദ്, ജില്ലാ കോ-ഓർഡിനേറ്റർ ശ്യാം സാംസൺ, എം.ജെ. സിനോമോൻ എന്നിവർ സംസാരിച്ചു.