സപ്ലൈകോ ഇടുക്കി ജില്ലാ ഓണച്ചന്തയുടെ ഉദ്ഘാടനം ആഗസ്റ്റ് 26ന്

സപ്ലൈകോ ഇടുക്കി ജില്ലാ ഓണച്ചന്തയുടെ ഉദ്ഘാടനം ആഗസ്റ്റ് 26ന്

ഇടുക്കി: സപ്ലൈകോയുടെ ജില്ലാഓണച്ചന്ത  ആഗസ്റ്റ് മാസം 26-ന് രാവിലെ 10.30ന് തൊടുപുഴ പീപ്പിൾസ് ബസാറിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. പി. ജെ. ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും.

Slide 1
Slide 2
Slide 3
Slide 4

സഞ്ചരിക്കുന്ന ഓണച്ചന്തയുടെ ഫ്‌ളാഗ് ഓഫ് കർമ്മം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ നിർവഹിക്കും. ആദ്യ വിൽപ്പന തൊടുപുഴ നഗരസഭാ ചെയർപേഴ്സൺ കെ. ദീപ നടത്തും.

Slide 1
Slide 2
Slide 3
Slide 4

ചടങ്ങിൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുനി സാബു, നഗരസഭാ വൈസ് ചെയർപേഴ്സൺ ജെസ്സി ആന്റണി, വാർഡ് കൗൺസിലർ പി.ജി. രാജശേഖരൻ, ജില്ലാ സപ്ലൈ ഓഫീസർ ബൈജു കെ. ബാലൻ എന്നിവരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സംസാരിക്കും

.

Slide 1
Slide 2
Slide 3
Slide 4