മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന മുതിര്‍ന്ന സിപിഎം നേതാവ് അന്തരിച്ചു

ഖജനാപാറ സ്വദേശി ആണ്ടവർ (84) ആണ് മരിച്ചത്.

മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന മുതിര്‍ന്ന സിപിഎം നേതാവ് അന്തരിച്ചു

കഴിഞ്ഞ 24ന് രാത്രി 11നാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് മണികണ്ഠൻ ആണ്ടവരെ ടേബിള്‍ ഫാൻ, ഫ്ലാസ്ക് എന്നിവ ഉപയോഗിച്ച്‌ തലയിലും മുഖത്തും മർദിക്കുകയായിരുന്നു

Slide 1
Slide 2
Slide 3
Slide 4

ഗുരുതരമായി പരുക്കേറ്റ ആണ്ടവരെ ആദ്യം തേനി മെഡിക്കല്‍ കോളജിലും പിന്നീട് മധുര മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. മധുര മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.