ടീച്ചേഴ്സ് സൊസൈറ്റി : നവീകരിച്ച കോൺഫറൻസ് ഹാൾ & അഡ്‌മിനിസ്ട്രേറ്റീവ് ബ്ലോക്കുകളുടെ ഉദ്ഘാടനം സെപ്റ്റംബർ 3 ന്
കട്ടപ്പന: എയ്ഡഡ് സ്കൂൾ, കോളേജ് അധ്യാപകരുടെയും ജീവനക്കാരുടെയും സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെ 56 വർഷങ്ങൾക്ക് മുമ്പ് രൂപം കൊണ്ട കട്ടപ്പന എയ്ഡഡ് സ്കൂൾ ടീച്ചേഴ്‌സ് സൊസൈറ്റിയുടെ നവീകരിച്ച കോൺഫറൻസ് ഹാളിന്റെയും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെയും ഉദ്ഘാടനം സെപ്റ്റംബർ 3-ന് നടക്കും.
ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കോൺഫറൻസ് ഹാൾ ഉദ്ഘാടനം നിർവഹിക്കും. കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്‌സൺ ബീന ടോമി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കും.
യോഗത്തിൽ SSLC, Plus Two പരീക്ഷകളിൽ ഫുൾ A+ നേടിയ അംഗങ്ങളുടെ മക്കളെ അനുമോദിച്ച് ക്യാഷ് അവാർഡ് നൽകി ആദരിക്കും.





