എസ്.എൻ.ഡി.പി യോഗം ശാഖാ നേതൃത്വ സംഗമം ഇന്ന് പുറ്റടിയിലും രാജാക്കാടും
എസ്.എൻ.ഡി.പി യോഗം ശാഖാ നേതൃത്വ സംഗമം ഇന്ന് പുറ്റടിയിലും രാജാക്കാടും നടക്കും. ഇടുക്കി, മലനാട്, പീരുമേട് യൂണിയനുകളുടെ ശാഖാ നേതൃത്വ സംഗമം ഇന്ന് രാവിലെ ഒമ്ബതിന് പുറ്റടി എസ്.എൻ.ഓഡിറ്റോറിയത്തില്‍ നടക്കും.
ഉച്ചയ്ക്ക് രണ്ടിന് രാജാക്കാട് എൻആർ സിറ്റി എസ്.എൻ.വി ഹയർസെക്കൻഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ അടിമാലി, രാജാക്കാട്, നെടുങ്കണ്ടം യൂണിയനുകളുടെ ശാഖാ നേതൃത്വ സംഗമം നടക്കും. രണ്ട് സംഗമത്തിലും എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷത വഹിക്കും.
യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, യൂണിയൻ പ്രസിഡന്റുമാരായ ബിജു മാധവൻ, എം.ബി.ശ്രീകുമാർ, സജി പറമ്ബത്ത്, ചെമ്ബൻകുളം ഗോപി വൈദ്യർ, പി. രാജൻ, യൂണിയൻ സെക്രട്ടറിമാരായ കെ.എസ്. ലതീഷ് കുമാർ, സുധാകരൻ ആടിപ്ലാക്കല്‍, പി.ടി. ഷിബു, വിനോദ് ഉത്തമൻ, സുരേഷ് കോട്ടയ്ക്കകത്ത്, കെ.പി. ബിനു എന്നിവരുടെ നേതൃത്വത്തില്‍ പതിനായിരക്കണക്കിന് ശാഖാ ഭാരവാഹികള്‍ പങ്കെടുക്കും





