SNDP ശാഖാ നേതൃത്വ സംഗമം; ജനസാഗരം അണിനിരന്നു
പുറ്റടി: സാമൂഹിക നവോത്ഥാനത്തിന്റെ പതാക ഉയർത്തി മുന്നേറുന്ന ശ്രീനാരായണ ധർമ്മപരിപാലന (SNDP) യോഗത്തിന്റെ ശാഖാ നേതൃത്വ സംഗമം പുറ്റടിയിൽ വമ്പിച്ച ജനസാന്നിധ്യത്തിൽ നടന്നു.
സാമൂഹിക ബോധവൽക്കരണത്തിനും സംഘടനാ ശക്തീകരണത്തിനുമായി സംഘടിപ്പിച്ച സംഗമത്തിൽ വിവിധ മേഖലകളിൽ നിന്നുമുള്ള പ്രവർത്തകർ അണിചേർന്നു.
സംഗമത്തിന് വെള്ളാപ്പളളി നടേശൻ അധ്യക്ഷത വഹിച്ചു. SNDPയുടെ സംഘടനാ പുനരുജ്ജീവനത്തിന് കരുത്ത് പകരുന്ന നേതൃസംഘത്തിന്റെ പ്രതിനിധിയായി തുഷാർ വെള്ളാപ്പളളിയും ശാഖാ ഭാരവാഹികളും പ്രസംഗിച്ചു. സമൂഹത്തിന്റെ പുരോഗതിക്കായി ഐക്യവും സഹകരണവും നിർണായകമാണെന്ന് പ്രസംഗങ്ങളിൽ ചൂണ്ടിക്കാട്ടി.





