കട്ടപ്പനയോണം : വടംവലി മത്സരം സെപ്റ്റംബർ 6 ന്
കട്ടപ്പനയോണത്തിന് ആവേശം പകരാൻ വടംവലി മത്സരം സെപ്റ്റംബർ 6 ന്.
ഓണാഘോഷങ്ങളുടെ നിറപ്പകിട്ട് കൂട്ടാൻ കട്ടപ്പനയിലെ വിവിധ സംഘടനകൾ തമ്മിലുള്ള ആവേശകരമായ വടംവലി മത്സരം സെപ്റ്റംബർ 6-ന് നടക്കും. സ്കാർഫേസ് സ്പോർട്സ് ക്ലബും ജെസിഐ കട്ടപ്പന ടൗണും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ മത്സരത്തിന് പഴയ ബസ് സ്റ്റാൻഡിലാണ് വേദിയൊരുക്കുന്നത്.
കട്ടപ്പന ഓണം 2025ന്റെ ഭാഗമായി നടക്കുന്ന മത്സരത്തിൽ ഒന്നാം സമ്മാനമായി ജോൺ ടെക്സ്റ്റൈൽസ് സ്പോൺസർ ചെയ്യുന്ന 5000 രൂപ, പൂവൻ കോഴി, ട്രോഫി എന്നിവയും, രണ്ടാം സമ്മാനമായി ധന്യന്തരി വൈദ്യശാല,Dr.ബിജു മൂപ്പൻ നൽകുന്ന 3000 രൂപ, പിടക്കോഴി, ട്രോഫി എന്നിവയും ലഭിക്കും. പത്മാ റിയൽ എസ്റ്റേറ്റ് മൂന്നാം സമ്മാനമായി 1500 രൂപ നൽകും.





