പാറക്കടവ് ടൗണിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

പാറക്കടവ് ടൗണിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

ഇടുക്കി ∙ കാമാക്ഷി പഞ്ചായത്തിലെ പാറക്കടവ് ടൗണിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ് ലൈറ്റിന്റെ സ്വിച്ച് ഓൺ ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.

Slide 1
Slide 2
Slide 3
Slide 4

മന്ത്രി റോഷി അഗസ്റ്റിന്റെ ആസ്‌തി വികസന ഫണ്ടിൽ നിന്നു 5 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. പഞ്ചായത്തിലെ വിവിധ ടൗണുകളിലായി ഇതിനോടകം 17 ഹൈമാസ്റ്റ് ലൈറ്റുകൾ എം.എൽ.എ. ഫണ്ടിന്റെ സഹായത്തോടെ സ്ഥാപിച്ചതായും അധികൃതർ അറിയിച്ചു.

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെജി മുക്കാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ചെറിയാൻ കട്ടക്കയം, ചിഞ്ചു ബിനോയ്, ഇടുക്കി കാർഷിക വികസന ബാങ്ക് ഭരണസമിതിയംഗം മൈക്കിൾ പുതുപ്പറമ്പിൽ, ജോയി കുഴിപ്പള്ളി എന്നിവർ പ്രസംഗിച്ചു.