ഹോളിക്രോസ് കോളേജ്: എൻഎസ്എസ് സപ്തദിന ക്യാമ്പ് സമാപിച്ചു

ഹോളിക്രോസ് കോളേജ്: എൻഎസ്എസ് സപ്തദിന ക്യാമ്പ് സമാപിച്ചു

പുറ്റടി: ഹോളിക്രോസ് കോളേജ് എൻഎസ്എസ് യൂണിറ്റ് സംഘടിപ്പിച്ച സപ്തദിന ക്യാമ്പ് സമാപിച്ചു. കോളേജ് മാനേജർ എം. കെ. സ്കറിയ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

ക്യാമ്പിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് അവബോധ പരിപാടികൾ, സാമൂഹിക സേവന പ്രവർത്തനങ്ങൾ, വിവിധ പരിശീലന പരിപാടികൾ എന്നിവ സംഘടിപ്പിച്ചു.

മോട്ടോർ വാഹന വകുപ്പ്, പൊലീസ് വകുപ്പ്, വന വകുപ്പ്,ഫയർ ഫോഴ്സ്, ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസുകൾ എന്നിവയുടെ സഹകരണത്തോടെ ഗതാഗത സുരക്ഷ, പരിസ്ഥിതി സംരക്ഷണം, ആരോഗ്യ ബോധവത്കരണം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടത്തി.

ക്യാമ്പിന്റെ ഭാഗമായി കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.

സമാപന സമ്മേളനത്തിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കിരൺ സി.കെ സ്വാഗതം ആശംസിച്ചു. അധ്യാപകരായ ബിബിൻ കെ. രാജു, അഞ്ജന, അജിൽ, സോന, വിദ്യാർത്ഥി പ്രതിനിധിയായ ലതിക എന്നിവർ ആശംസകൾ അർപ്പിച്ചു.