ഓണം : എഴുകുംവയൽ റൂറൽ ലൈബ്രറിയുടെ മനുഷ്യത്വസന്ദേശം
കേരളാ ജേർണൽ സെൽഫി റിപ്പോർട്ട് : എബി എഴുകുംവയൽ
എഴുകുംവയൽ : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളോടൊപ്പമാണ് എഴുകുംവയൽ റൂറൽ ലൈബ്രറി പ്രവർത്തകരുടെ ഇത്തവണത്തെ ഓണം.
ഓണത്തിന്റെ സന്തോഷം സമൂഹത്തിലെ ദുരിതം അനുഭവിക്കുന്നവർക്ക് പങ്കുവെക്കണമെന്ന ലക്ഷ്യത്തോടെ ലൈബ്രറി ഭാരവാഹികൾ ഓണക്കിറ്റുകൾ വിതരണം ചെയ്തു.
കുടുംബങ്ങളെ നേരിട്ട് സന്ദർശിച്ചും അവരുടെ വീടുകളിൽ എത്തിച്ചേർന്നും സഹായഹസ്തം നീട്ടിയത് നാട്ടിൽ പുതുമയേകുന്ന അനുഭവമായി.
ലൈബ്രറി ഭാരവാഹികളായ ഷെബിൻ തേനംമാക്കൽ, സണ്ണി കണ്ണൻച്ചിറ, ജിനു പുളിക്കൽ, ജോയ് കൊച്ചടിവാരം, കെ.പി. രാജൻ കുന്നേൽ, സാബു മാലിയിൽ, ജോണി പുതിയാപറമ്പിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.





