കട്ടപ്പനയോണം : ജെസിഐ വടംവലി ജേതാക്കൾ
കട്ടപ്പനയിൽ JCI കട്ടപ്പന ടൗണിന്റെയും സ്കാർ ഫേസ് കട്ടപ്പനയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷ വടംവലി മത്സരത്തിൽ JCI കട്ടപ്പന ടൗൺ വിജയ കിരീടം ചൂടി
കട്ടപ്പനയിലെ എട്ട് സംഘടനകൾ പങ്കെടുത്ത മത്സരം പ്രേക്ഷകരുടെ ആവേശകരമായ സാന്നിധ്യത്തോടെയാണ് നടന്നത്.
ഫൈനലിൽ SMYM കട്ടപ്പനയെ 2-0ന് പരാജയപ്പെടുത്തിയാണ് JCI കട്ടപ്പന ടൗൺ കിരീടം സ്വന്തമാക്കിയത്.വിജയികൾക്ക് ഒന്നാം സമ്മാനമായി 5000 രൂപ, നാല് കിലോ പൂവൻ കോഴി, ട്രോഫി എന്നിവ ലഭിച്ചു.
SMYM കട്ടപ്പന രണ്ടാം സ്ഥാനവും ഫ്രണ്ട്സ് ഓഫ് കട്ടപ്പന മൂന്നാം സ്ഥാനവും നേടി.





