കാവുംപടി ഗാന്ധിനഗർ റസിഡൻസ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
കാവുംപടി ഗാന്ധിനഗർ റെസിഡന്റ്റ്സ് അസോസിയേഷൻ, ഓണോത്സവ് 2025 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു
ജോജോ പുതിയാപറമ്പിൽ ൻ്റെ വീട്ടിൽ വച്ച് വിവിധ കലാ-കായിക മത്സരങ്ങളോടെയാണ് ഓണാഘോഷം നടത്തിയത്.തുടർന്ന് നടന്ന പൊതുസമ്മേളനതിന് പ്രിൻസ് ഓവേലിൽ സ്വാഗതം ആശംസിച്ചു.ശ്രീ. ജേക്കബ് എബ്രാഹം അദ്ധ്യക്ഷത വഹിച്ച യോഗം കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവ് ശ്രീ. മോബിൻ മോഹൻ ഉദ്ഘാടനം ചെയ്തു.
പ്രശസ്‌ത കാർട്ടൂണിസ്റ്റ് സജിദാസ് മോഹൻ ഡയറക്ടറി വിതരണം നടത്തി.തുടർന്ന് ശ്രീ. അശോകൻ ഇലവന്തിക്കൽ പച്ചക്കറിവിത്ത് വിതരണം നടത്തി.ശ്രീ. തങ്കച്ചൻ പുരയിടത്തിൽ,ശ്രീമതി മായ ബിജു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
തുടർന്ന് എസ്.എസ്.എസ്.സി, പ്ലസ് ടു ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് അനുമോദനം നൽകി. ശ്രീ ആൽബിൻ വർഗീസ് കൃതജ്ഞത അർപ്പിച്ചു സംസാരിച്ചു.





