കട്ടപ്പനയിൽ ഇനി ഹിൽവ്യൂ നഗർ റോഡും

കട്ടപ്പനയിൽ ഇനി ഹിൽവ്യൂ നഗർ റോഡും

കട്ടപ്പന: കട്ടപ്പന–കുന്തളംപാറ പാറമട റോഡിൽ നിന്നും റേഷൻകട റോഡിലേക്കുള്ള ലിങ്ക് റോഡിന് ഹിൽവ്യൂ നഗർ റോഡ് എന്ന പേര് നൽകി. കട്ടപ്പന മുനിസിപ്പാലിറ്റി 18-ാം വാർഡ് കൗൺസിലർ ജോയ് വെട്ടിക്കുഴിയാണ് പേര് നൽകിയത്.

Slide 1
Slide 2
Slide 3
Slide 4

നാമകരണത്തിന്റെ ഭാഗമായി കട്ടപ്പന വട്ടുനിൽപ്പടി റോഡിൽ ബോർഡ് സ്ഥാപിച്ചു. ചടങ്ങിൽ കട്ടപ്പന സെൻറ് ജോൺസ് സി.എസ്.ഐ. ദേവാലയ വികാരി ഡോ. ബിനോയ് ജേക്കബ് അധ്യക്ഷത വഹിച്ചു.

“പ്രദേശത്തിന് പ്രത്യേകം പേരില്ലാത്തതിനാൽ മുൻകാലങ്ങളിൽ ആളുകൾക്ക് ഇവിടെ എത്തുന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. പുതിയ പേരും ബോർഡുകളും സ്ഥാപിച്ചതോടെ സ്ഥലം തിരിച്ചറിയൽ എളുപ്പമാകും,” എന്ന് കൗൺസിലർ ജോയ് വെട്ടിക്കുഴി വ്യക്തമാക്കി.