പോലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ "ജനകീയ പ്രതിഷേധ സദസ്"
തൃശൂർ ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് മുൻ പ്രസിഡണ്ട് വി.എസ്. സുജിത്തിനെ പോലീസുകാർ ക്രൂരമായി മർദ്ദിച്ചതിനെതിരെ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും.
കെ.പി.സി.സി.യുടെ നിർദ്ദേശപ്രകാരം സെപ്റ്റംബർ 10 ബുധനാഴ്ച രാവിലെ 10.30ന് പോലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ "ജനകീയ പ്രതിഷേധ സദസ്" നടക്കും.കട്ടപ്പന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അഞ്ച് മണ്ഡലം കമ്മിറ്റികൾ പങ്കെടുക്കും.
കട്ടപ്പന, കാഞ്ചിയാർ കമ്മിറ്റികൾ കട്ടപ്പന പോലീസ് സ്റ്റേഷനു മുൻപിലും, വാത്തിക്കുടി, കൊന്നത്തടി കമ്മിറ്റികൾ മുരിക്കാശേരി പോലീസ് സ്റ്റേഷനു മുൻപിലും, കാമക്ഷി മണ്ഡലം കമ്മറ്റി തങ്കമണി പോലീസ് സ്റ്റേഷനു മുൻപിലും പ്രതിഷേധം നടത്തും.
പ്രതിഷേധ ഉദ്ഘാടനം കട്ടപ്പനയിൽ എ.ഐ.സി.സി അംഗം അഡ്വ. ഇ.എം. അഗസ്തി, തങ്കമണിയിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഗസ്തി അഴകത്ത്, വാത്തിക്കുടിയിൽ അഡ്വ. കെ.ബി. സെൽവം എന്നിവർ നിർവഹിക്കും.





