ഇടുക്കിയിൽ വീട്ടിലെ പ്രസവം; നവജാത ശിശു മരിച്ചു
ഇടുക്കി : വാഴത്തോപ്പ് പെരുങ്കാലയിൽ വീട്ടിൽ പ്രസവമെടുത്തത്തിനെ തുടർന്ന് നവജാത ശിശു മരിച്ചു. ജോൺസൺ – വിജി ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്.
പ്രസവത്തിനിടെ രക്തസ്രാവം ഉണ്ടായി അവശയായ വിജിയെ പോലീസും, ആരോഗ്യ പ്രവർത്തകരും, നാട്ടുകാരും ചേർന്ന് ബലം പ്രയോഗിച്ച് ആശുപത്രിയിലെത്തിച്ചു.
ആശുപത്രിയിൽ പോകണമെന്ന് പലതവണ പറഞ്ഞിട്ടും “കർത്താവ് രക്ഷിക്കും” എന്ന് ഭർത്താവ് പറഞ്ഞതിനാൽ ചികിത്സ വൈകിയെന്ന് വാർഡ് മെമ്പർ അജേഷ് കുമാർ പറഞ്ഞു. ജോൺസൺ പാസ്റ്ററാണെന്നും, അന്ധവിശ്വാസം മൂലം കുട്ടികളെ സ്കൂളിൽ പോകാൻ അനുവദിക്കാത്തതായും നാട്ടുകാർ ആരോപിച്ചു.
കുഞ്ഞിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.





