എഴുകുംവയലിൽ എട്ടുനോമ്പ് ആചരണവും ജപമാല റാലിയും നടത്തി

കേരളാ ജേർണൽ സെൽഫി റിപ്പോർട്ട് : ജോണി പുതിയാപറമ്പിൽ

എഴുകുംവയലിൽ  എട്ടുനോമ്പ് ആചരണവും ജപമാല റാലിയും നടത്തി

എഴുകുംവയൽ : നിത്യസഹായമാതാ ദേവാലയത്തിൽ ദൈവമാതാവിന്റെ പിറന്നാൾ ഭക്തിപൂർവ്വം ആഘോഷിച്ചു. നൂറുകണക്കിന് വിശ്വാസികൾ വിശുദ്ധ കുർബാനയിലും തുടർന്ന് നടന്ന മരിയൻ ജപമാല റാലിയിലും പങ്കെടുത്തു.

തിരുനാളിന്റെ ഭാഗമായി നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാദർ രാജേഷ് തോലാനിയിൽ നേതൃത്വം നൽകി. 

തിരുനാൾ ചടങ്ങുകളുടെ സമാപനമായി മുഴുവൻ വിശ്വാസികൾക്കും പാച്ചോർ നേർച്ചയും വിതരണം ചെയ്തു.