മര്‍ച്ചന്റ്സ് അസോസിയേഷൻ : സമര പ്രഖ്യാപന കണ്‍വൻഷൻ

മര്‍ച്ചന്റ്സ് അസോസിയേഷൻ : സമര പ്രഖ്യാപന കണ്‍വൻഷൻ

ഭൂനിയമ ഭേദഗതി ചട്ടങ്ങള്‍ക്കെതിരെ സമര പ്രഖ്യാപന കണ്‍വൻഷൻ നടത്തുമെന്ന് കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ.

ഈ മാസം 11 ന് വൈകിട്ട് 4 മണിക്ക് കട്ടപ്പന ഹില്‍ടൗണ്‍ ഓഡിറ്റോറിയത്തില്‍ സംഘടനാ നേതാക്കളും നിയമ വിദഗ്ധരും പങ്കെടുക്കുന്ന വിശദീകരണ യോഗം നടക്കും.യോഗത്തില്‍ കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് അദ്ധ്യക്ഷത വഹിക്കും.

ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ ഉദ്ഘാടനം ചെയ്യും. ജില്ലാ വർക്കിങ്ങ് പ്രസിഡന്റ് കെ.ആർ. വിനോദ്, വൈസ് പ്രസിഡന്റ് പി.എം. ബേബി, ഡയസ് ജോസ്, അഡ്വ. ജോമോൻ കെ. ചാക്കോ തുടങ്ങിയവർ സംസാരിക്കും.

സംസ്ഥാന മന്ത്രിസഭായോഗം അംഗീകരിച്ച്‌ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഭൂപതിവ് ചട്ടങ്ങള്‍ പുനപരിശോധിക്കുക, പുതിയ നിർമിതികള്‍ അനുവദിക്കുന്നതിനാവശ്യമായ ചട്ടങ്ങള്‍ രൂപീകരിച്ച്‌ നിർമാണ നിരോധനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.