ആര്‍മി റിക്രൂട്ട്മെൻ്റ് റാലിക്ക് ഒരുങ്ങി നെടുങ്കണ്ടം
ആർമി റിക്രൂട്ട്മെൻ്റ് റാലിക്ക് ഇന്ന് നെടുങ്കണ്ടത്ത് തുടക്കമാകും.സെപ്റ്റംബർ 16 വരെയാണ് നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തില്‍ ആർമി റിക്രൂട്ട്മെൻ്റ് റാലി നടക്കുന്നത്.
റിക്രൂട്ട്മെൻ്റ് റാലിയുടെ ഫ്ലാഗ് ഓഫ് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് നിർവഹിക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലെ 3102 ഉദ്യോഗാര്‍ഥികളാണ് റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുക്കുന്നത്. 120 ആര്‍മി ഉദ്യോഗസ്ഥര്‍ക്കാണ് നടത്തിപ്പ് ചുമതല.





