ജില്ലാതല ഓണം വാരാഘോഷം : സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റിൻ ഉദ്ഘാടനം ചെയ്തു

ജില്ലാതല ഓണം വാരാഘോഷം : സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റിൻ ഉദ്ഘാടനം ചെയ്തു

ജില്ലാതല ഓണം വാരാഘോഷം സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റിൻ ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

സംസ്ഥാന ടൂറിസം വകുപ്പ് ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് 'ഓണവില്ല് 2025' ഓണം ടൂറിസം വാരാഘോഷം സംഘടിപ്പിച്ചത്.

Slide 1
Slide 2
Slide 3
Slide 4

യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് സ്വാഗതം ആശംസിച്ചു.വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജോര്‍ജ് പോള്‍ അധ്യക്ഷത വഹിച്ചു.

ഇത്തവണ കരുതലോടു കൂടിയുള്ള ഓണമാണ് സർക്കാർ ഒരുക്കിയതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഓണം വാരാഘോഷം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സപ്ലൈക്കോ പോലുള്ള സ്ഥാപനങ്ങളിൽ സാധനങ്ങള്‍ക്ക് ഉള്ള വിലകുറവ്, ഓണകിറ്റ്, ജീവനക്കാർക്കും പെൻഷൻകാർക്കും ബോണസ്, തുടങ്ങിയവയിലൂടെ രാജ്യത്താനാകെ മാതൃകയാകുന്ന വിധത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കി വരുന്നത്.

Slide 1
Slide 2
Slide 3
Slide 4

എന്നും ഇടുക്കി ജില്ലക്ക് പ്രത്യേക പരിഗണന നല്‍കി വരുന്നുണ്ട്. ആരോഗ്യമേഖലക്കും വിദ്യാഭ്യാസമേഖലക്കും മികച്ച പിന്തുണയും സർക്കാർ നൽകി വരുന്നുണ്ട് എന്നും ശ്രദ്ധ ആകർഷിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് ടൂറിസം മേഖലയിലും നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

പരിപാടികളിൽ ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ്, ജില്ലാ പഞ്ചായത്തംഗം കെ.ജി സത്യന്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ഡിറ്റാജ് ജോസഫ്, നിമ്മി ജയൻ, പ്രഭ തങ്കച്ചൻ, രാജു ജോസഫ്, നൗഷാദ് ടി. ഇ, ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ്, വിവിധ രാഷ്ട്രീയ- സാമുദായിക- സാംസ്‌കാരിക സംഘടന പ്രതിനിധികളായ സണ്ണി പൈമ്ബിള്ളില്‍, അനില്‍ കൂവപ്ലാക്കല്‍, സാജൻ കുന്നേല്‍, ഷാജി കാഞ്ഞമല, സണ്ണി ഇല്ലിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.