ഇടുക്കി മെഡിക്കല്‍ കോളേജ്: പുതിയ ബ്ലോക്ക് ജനുവരിയില്‍

ഇടുക്കി മെഡിക്കല്‍ കോളേജ്: പുതിയ ബ്ലോക്ക് ജനുവരിയില്‍

ഇടുക്കി മെഡിക്കല്‍ കോളേജിലെ പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദ്ദേശിച്ചു.

Slide 1
Slide 2
Slide 3
Slide 4

സിവില്‍, ഇലക്ട്രിക്കല്‍ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം ജനുവരി ആദ്യവാരത്തോടെ ബ്ലോക്ക് തുറക്കും. ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സും ഹോസ്റ്റലും ഉടന്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി.

യോഗത്തില്‍ എം.എം. മണി, എ. രാജ എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറനാംകുന്നേല്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.