മയക്കുമരുന്ന് കേസിലെ പ്രതി കരുതൽ തടങ്കലിൽ
അടിമാലി: ഇടുക്കി ജില്ലയിൽ നിരവധി ഗഞ്ചാവ് കേസുകളിൽ പ്രതിയായ കൂമൻപാറ, കാരക്കാട്ട് വീട്ടിൽ മനു മണി (32) യെ കരുതൽ തടങ്കലിലാക്കി.
നർകോട്ടിക് നിയമത്തിൽ കർശന വ്യവസ്ഥകൾ ചേർത്ത പിറ്റ്– എൻഡിപിഎസ് (The Prevention Of Illicit Traffic In Narcotic Drugs And Psychotropic Substances Act, 1988 ) ആക്ട് പ്രകാരമാണ് പ്രതിയെ കരുതൽ തടങ്കലിൽ ആക്കിയിരിക്കുന്നത്.
ജില്ലാ പോലീസ് മേധാവി സാബു മാത്യു IPS ന്റെ നിർദ്ദേശ പ്രകാരം പ്രത്യേക സംഘം ഇയാളെ പിടികൂടുകയായിരുന്നു.മയക്കുമരുന്ന് കേസുകളിൽ നിരവധി തവണ പ്രതിയായ ഇയാളുടെ സ്വത്ത് കണ്ടെത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു.





