താലൂക്ക് തല വായനോത്സവം 13 ന് തൊടുപുഴയില്‍
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന അഖില കേരള വായനോത്സവത്തിന്റെ ഭാഗമായി തൊടുപുഴ താലൂക്ക് തല വായനോത്സവം- 2025 ശനിയാഴ്ച രാവിലെ ഒമ്ബത് മുതല്‍ തൊടുപുഴ ഡയറ്റ് ഹാളില്‍ നടക്കും.
മുൻസിപ്പല്‍ ചെയർമാൻ കെ. ദീപക് ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് ജോർജ് അഗസ്റ്റിൻ അദ്ധ്യക്ഷത വഹിക്കും.
വിവിധ സ്‌കൂളുകളിലും വായനശാലകളില്‍ നിന്നുമായി കുട്ടികളും മുതിർന്നവരും ഉള്‍പ്പെടെ എഴുപതിലധികം മത്സരാർത്ഥികള്‍ വായനോത്സവത്തില്‍ പങ്കെടുക്കും.





