വണ്ടൻമേട് പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച്
കെപിസിസിയുടെ നിർദ്ദേശപ്രകാരം സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും സംഘടിപ്പിക്കുന്ന പ്രതിഷേധ മാർച്ചിന്റെയും സദസ്സിന്റെയും ഭാഗമായി വണ്ടൻമേട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11 മണിക്ക് വണ്ടൻമേട് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
മാർച്ചിന്റെ ഉദ്ഘാടനം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എം.എൻ. ഗോപി നിർവഹിച്ചു. INTUC ജില്ലാ പ്രസിഡണ്ട് രാജ മാട്ടുക്കാരൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ടോണി മാക്കോറ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ജോബൻ പാനോസ്, ഐഎൻടിയുസി ജില്ലാ സെക്രട്ടറി രാജു ബേബി, വനിതാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശൈലമ്മ സിബി തുടങ്ങിയവർ പ്രസംഗിച്ചു.
മാർച്ചിലും സദസ്സിലും ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാർ, വാർഡ് പ്രസിഡന്റുമാർ തുടങ്ങി നൂറുകണക്കിന് പ്രവർത്തകരും പങ്കെടുത്തു.





