അണ്ടര്‍ 19 ദേശീയ വോളിബോള്‍ ടീമില്‍ ഇടുക്കിക്കാരനും
അയ്യപ്പന്‍കോവില്‍ : കെ.ചപ്പാത്ത് ഹെവന്‍വാലി കൈചൂണ്ടിക്കല്‍ ജെയിംസ്- ഉഷ ദമ്ബതികളുടെ മകന്‍ ജെബിന്‍ ജെയിംസ് ഇനി അണ്ടർ 19 വോളീബോൾ ദേശീയ ടീമിൽ.
പാലാ സെന്റ് തോമസ് കോളജ് വിദ്യാര്‍ഥിയായ ഇദ്ദേഹം ദേശീയ അണ്ടര്‍ 19 വോളിബോള്‍ ടീമിൽ ഇടം നേടിയ 2 കേരളീയരിൽ ഒരാളാണ്.
ജെയ്‌പൂരില്‍ നടന്ന സെലക്ഷന്‍ ക്യാമ്പിലാണ് ജെബിനെ അണ്ടര്‍ 19 വോളിബോള്‍ ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കുന്നത്. ജെബിനെ കൂടാതെ എറണാകുളത്ത് നിന്നുള്ള ആദി കൃഷ്‌ണയും സെലക്ഷന്‍ നേടിയിട്ടുണ്ട്.
എട്ടാം ക്ലാസ് മുതലാണ് ജെബിൻ വോളിബോൾ പരിശീലനം ആരംഭിച്ചത്.





