ഇടുക്കി ജില്ലയിലെ സ്പോർട്സ് വികസനത്തിന് പിന്തുണയായി ഒളിമ്പ്യൻ സഹോദരങ്ങൾ
ഇടുക്കി ജില്ലയിലെ സ്പോർട്സ് വികസനത്തിന് വലിയ പിന്തുണയായി ഒളിമ്പ്യൻ സഹോദരങ്ങൾ കായികനിധിയിലേക്ക് ധനസഹായം നൽകി.
ജില്ലാ സ്പോർട്സ് കൗൺസിലിന്റെ കായികനിധി പദ്ധതിയിൽ ലഭിച്ച ആദ്യ ധനസഹായം ജില്ലാ സ്പോർട്സ് കൗൺസിൽ ചെയർമാനും ജില്ലാ കളക്ടറുമായ ഡോ. ദിനേശൻ ചെറുവാട്ടിന് കൈമാറി.
ഒളിമ്പ്യൻ കെ.എം. ബിനു, ഒളിമ്പ്യൻ കെ.എം. ബീനാമോൾ എന്നിവർ ചേർന്നാണ് 60,000 രൂപയുടെ ധനസഹായം ജില്ലാ സ്പോർട്സ് കൗൺസിലിന് പ്രഖ്യാപിച്ചത്.ആദ്യ ഗഡുവായ 20,000 രൂപയുടെ ചെക്ക് കെ.എം. ബിനു കളക്ടറേറ്റിലെത്തി കളക്ടർക്ക് കൈമാറി.





