കോണ്‍ഗ്രസ് വെള്ളത്തൂവല്‍ മണ്ഡലം കമ്മിറ്റിയുടെനേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്
സംസ്ഥാനത്ത് അരങ്ങേറുന്ന പൊലീസിന്റെ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വെള്ളത്തൂവല്‍ മണ്ഡലം കമ്മിറ്റി പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
പ്രതിഷേധ ധർണ്ണ ഡി.സി.സി വൈസ് പ്രസിഡന്റ് പി.വി സ്‌കറിയ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് സി.ഡി ടോമി, മുൻ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജോർജ് തോമസ്, ടി.ജി സോമൻ, പയസ് എം. പറമ്ബില്‍, റോയി ജോണ്‍, ബിന്ദു രാജേഷ്, പി.എൻ രാജീവ്, സി.കെ മീരാൻ, ടിനു കുര്യാക്കോസ് എന്നിവർ സംസാരിച്ചു.





