ഓണ വിപണിയില്‍ റെക്കാഡ് നേട്ടവുമായി സപ്ലൈകോ
ജില്ലാ ഓണം ഫെയറുകള്‍ വഴി നേടിയത് 74 ലക്ഷം രൂപയിലേറെ
ഓണ വിപണിയില്‍ റെക്കാഡ് നേട്ടവുമായി സപ്ലൈകോ.ഇടുക്കി ജില്ലയില്‍ നിന്ന് ഓണം ഫെയറിലൂടെ മാത്രം 74.36 ലക്ഷം രൂപയുടെ വില്‍പ്പനയാണ് സപ്ലൈകോ കൈവരിച്ചത്.
ഏറ്റവും കൂടുതല്‍ വരുമാനം തൊടുപുഴയില്‍ നിന്നാണ് ലഭിച്ചത്. 30 ലക്ഷം രൂപ തൊടുപുഴയിൽ നിന്നും കിട്ടി.ഏറ്റവും കുറവ് പീരുമേട് താലുക്കില്‍ നിന്നും ലഭിച്ചു. 17.74 ലക്ഷം രൂപയാണ് ഇവിടെ നിന്നും വിറ്റു വരവ്.
ആഗസ്റ്റ് 16 മുതല്‍ 25 വരെ 'ഹാപ്പി അവേഴ്സ് " എന്ന പേരില്‍ നടത്തിയ പ്രത്യേക വില്‍പ്പനയും നേട്ടമായി.





