എൻ.എസ്.എസ്. വോളണ്ടിയർമാർക്ക് സ്വയം പ്രതിരോധ പരിശീലനം

എൻ.എസ്.എസ്. വോളണ്ടിയർമാർക്ക് സ്വയം പ്രതിരോധ പരിശീലനം

മരിയാപുരം : സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ എൻ.എസ്.എസ്. വോളണ്ടിയർമാർക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4

ജില്ലാ പോലീസിന്റെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ബിന്ദു ടി.ജി, സോഫിയ കെ.എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിന്ദു മോൾ ടി.ജി, സിവിൽ പോലീസ് ഓഫീസർ അഞ്ചു ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.

പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൾ ജിജി, എൻ.എസ്.എസ്. നോഡൽ ഓഫീസർ അബി എന്നിവർ സന്നിഹിതരായിരുന്നു.